കണ്ണൂര്‍- ഓടുന്ന കാറിന് തീപ്പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിക്കാനിടയായ അപകടത്തിന് കാരണമെന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ എക്‌സ്ട്രാ ഫിറ്റിംഗ്‌സില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ കുറ്റിയാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്.
അപകടത്തിന് കാരണമായ കാറില്‍ റിവേഴ്‌സ് ക്യാമറയടക്കം എക്‌സ്ട്രാ ഫിറ്റിംഗ് ആയി നല്‍കിയിരുന്നു. ഇതില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് കരുതുന്നത്. കാര്‍ കമ്പനി ഉദ്യോഗസ്ഥരും മോട്ടോ വാഹനവകുപ്പും അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മാരുതി സുസൂക്കിയുടെ എസ്‌ക്പ്രസോ കാറാണ് അപകടത്തില്‍പ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)