കൽപ്പറ്റ - വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡമുള്ളത്. വയനാട് പൊന്മുടി കോട്ട ഇടക്കൽ ഭാഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടമാണിത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോർട്ടം നടത്തുമെന്നാണ് വിവരം. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വീട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ
കാസർഗോഡ് - വീടിനുളളിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കാസർഗോഡ് ബദിയഡുക്ക ഏൽക്കാന ഷേണി മഞ്ഞാറയിലെ മെറിലാൻഡ് എസ്റ്റേറ്റിലെ വീട്ടിലാണ് സംഭവം. കൊല്ലം സ്വദേശി നീതു കൃഷ്ണയെ(28)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നീതുവിന്റെ ഭർത്താവ് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെ(32) കാണാനില്ല.
42 ദിവസം മുമ്പാണ് ബദിയഡുക്ക ഏൽക്കാന സ്വദേശി ഷാജിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനായി യുവതിയും ആന്റോയും എത്തിയത്. തോട്ടത്തിനടുത്തുളള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസമായി യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാർ നീതുവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ 30ന് നാട്ടിൽ പോയെന്നായിരുന്നു ആന്റോയുടെ മറുപടി. എന്നാൽ ഞായറാഴ്ച മുതൽ ആന്റോയെയും കാണാതായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുർഗന്ധം പരന്നതോടെ എസ്റ്റേറ്റ് മാനേജർ ഷാജി മാത്യവും മറ്റു ജോലിക്കാരും വീടിന്റെ ഓടിളക്കി അകത്തുകയറി നോക്കിയപ്പോഴാണ് പഴയ തറവാട് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വീട് പൂട്ടിപോയ ആന്റോയെ കണ്ടെത്താനായില്ല. ഇവർ രണ്ടുപേർ മാത്രമായിരുന്നു ഈ വീട്ടിൽ താമസം. സമീപത്തെ ഷെഡിൽ രണ്ട് ജോലിക്കാരും താമസിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബദിയടുക്ക പോലീസ് പറഞ്ഞു.