ലഖ്‌നൗ- വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിനു മുമ്പ് ഇടക്കിടെ വധുവിന്റെ മുറിയില്‍ കയറിയ യുവാവിന് കനത്ത വില നല്‍കേണ്ടി വന്നു. ഇക്കാരണത്തെ ചൊല്ലി വരനും സ്വന്തം അച്ഛനും തമ്മലിണ്ടായ കശപിശയാണ് യുവതി വിവാഹം ഉപേക്ഷിക്കുന്നതില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് അസാധാരണ സംഭവം.
വധുവിന്റെ മുറിയിലേക്ക് ഇടക്കിടെ പോയിക്കൊണ്ടിരുന്ന യുവാവിന്റെ നടപടി പിതാവിന് ഇഷ്ടമായില്ല. വഴക്ക് പറയുന്നതിനിടെ അച്ഛന്‍ മകനെ തല്ലുകയും ചെയ്തു. അടി കൊണ്ട മകന്‍ പക്ഷേ, പിതാവിനെ തിരിച്ചടിച്ചു.
ഇതു കണ്ട യുവതി വിവാഹത്തില്‍നിന്ന് പിന്മാറുകയും ചടങ്ങുകള്‍ക്കിടെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. അച്ഛനെ പോലും തല്ലുന്നയാളോടൊപ്പം എങ്ങനെ ജീവിക്കുമെന്നാണ് യുവതി ഉയര്‍ത്തിയ ചോദ്യം.
ശിവരാംപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമത്തിലെ യുവതിയുടെ വിവാഹം കാണ്‍പൂരിലെ ബാരയില്‍ നിന്നുള്ള യുവാവുമായാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ഘോഷയാത്ര പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതിനു ശേഷമായിരുന്നു അനിഷ്ട സംഭവങ്ങള്‍.
ഇടക്കിടെ വധുവിന്റെ മുറിയിലേക്ക് പോയ വരന്റെ ചെയ്തിയില്‍ പിതാവ് അസ്വസ്ഥനാകുകയും മകനെ തല്ലുകയുമായിരുന്നു. ഒന്നും ആലോചിക്കാതെ എല്ലാവരുടെയും മുന്നില്‍ വെച്ച് യുവവ് അച്ഛനെ തിരികെ തല്ലി. ഇതാണ് വധുവിന്റെ മനസ്സിനെ മാറ്റിയതെന്നും അത്തരമൊരു കുടുംബത്തിലേക്ക് പോകാന്‍ വിസമ്മതിക്കുകയും ചെയ്തു. യുവതിയുടെ പഠനം സംബന്ധിച്ച ആശങ്കകള്‍ നീക്കാനും ആശ്വസിപ്പിക്കാനുമാണ് യുവാവ് ഇടക്കിടെ മുറിയില്‍ കയറിയതെന്ന് പറയുന്നു.
പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും അംഗീകരിക്കാന്‍ ഇരുവിഭാഗവും തയ്യാറായില്ല. പണമിടപാടുകള്‍ ഒത്തുതീര്‍പ്പക്കിയശേഷം വരനും ആള്‍ക്കാരും വെറുംകൈയോടെ മടങ്ങി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)