അലീഗഢ്- ഉത്തര്‍പ്രദേശിലെ അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ (എ.എം.യു) റിപ്പബ്ലിക് ദിനത്തില്‍ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ മൂന്നാംഗ കമ്മിറ്റി രൂപീകരിച്ചതായും അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ വിദ്യാര്‍ഥിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് എ.എം.യു പൂര്‍വ വിദ്യാര്‍ഥിയായ ബി.ജെ.പി നേതാവ് ഡോ. നിഷിത് ശര്‍മ പരാതിപ്പെട്ടിരുന്നു.
കാമ്പസില്‍ റിപ്പബ്ലിക് ദിനത്തില്‍ ഏതാനും എന്‍.സി.സി കാഡറ്റുകള്‍ എം.എ.യു സിന്ദാബാദ് മുദ്രാവാക്യത്തോടൊപ്പം മേരാ തക്ബീര്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യവും മുഴക്കിയെന്നാണ് പരാതി. സംഭവം അന്വേഷിക്കാന്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. അര്‍ഷദ് ഹുസൈന്‍ ഖാന്‍, ഹിന്ദി വിഭാഗത്തിലെ അജയ് ബിസാരിയ, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. ഫരീദ് മെഹദി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചത്. അന്വേഷണം നടത്ത് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)