റിയാദ് - അമേരിക്കയിലെ ഫിലാഡല്‍ഫിയ നഗരത്തില്‍ സൗദി വിദ്യാര്‍ഥി അല്‍വലീദ് അല്‍ഗറൈബിയെ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ പെന്‍സില്‍വാനിയ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ ഉപരിപഠനം നടത്തിവന്ന വിദ്യാര്‍ഥിയെ മോഷണ ശ്രമത്തിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച കുത്തിക്കൊലപ്പെടുത്തിയ 19 കാരിയായ നിക്കോള്‍ മേരി റോജേഴ്‌സ് ആണ് അറസ്റ്റിലായത്. കൊലപാതകം, കവര്‍ച്ച, കൊള്ള, ആയുധങ്ങള്‍ കൈവശംവെക്കല്‍ എന്നീ ആരോപണങ്ങള്‍ പ്രതിക്കെതിരെ ഉന്നയിച്ചതായി പോലീസ് പറഞ്ഞു. അല്‍വലീദ് അല്‍ഗറൈബിയുടെ അയല്‍വാസിയാണ് പ്രതിയെന്നും ഇവര്‍ മയക്കുമരുന്ന് അടിമയാണെന്നും യുവാവിന്റെ ബന്ധുക്കളില്‍ ഒരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ പറഞ്ഞു.
ഫിലാഡല്‍ഫിയയിലെ ജര്‍മന്‍ ടൗണിലെ ഹാന്‍സ്‌ബെറി സ്ട്രീറ്റിലെ താമസസ്ഥലത്ത് ബാത്ത്‌റൂമില്‍ കഴുത്തിന് കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ് സൗദി വിദ്യാര്‍ഥിയെ പോലീസ് തിങ്കളാഴ്ച കണ്ടെത്തിയത്. ദിവസങ്ങള്‍ നീണ്ട ഊര്‍ജിതമായ അേേന്വഷണത്തിലൂടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 20,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അല്‍വലീദ് അല്‍ഗറൈബിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ യുവതി, സൗദി വിദ്യാര്‍ഥിയുടെ പഴ്‌സും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അടക്കമുള്ളവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)