Sorry, you need to enable JavaScript to visit this website.

പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തുവെന്ന് പരാതി; ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി

കൊല്ലം- മകളെ ശല്യം ചെയ്യുന്നുവെന്ന പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്.  മകളെ ശല്യം ചെയ്യുന്നുവെന്ന പോലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അശ്വന്തിനെ ചവറ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
അശ്വന്തില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് മണിക്കൂറോളം സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പോലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഈ വിവരമൊന്നും അശ്വന്തിന്റെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയുന്നു. രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അശ്വന്തിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നു. യുവാവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അശ്വന്തിന്റെ മൃതദേഹവുമായി ചവറ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News