കയ്‌റോ- ഈജിപ്തില്‍ ഒന്നര വയസ്സായ മകളുടെ മൃതദേഹം ചവറ്റുകുട്ടയില്‍ തള്ളാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍. പൊള്ളലേറ്റ പാടുകളും ചതവുകളും നിറഞ്ഞതായിരുന്ന ബസ്മല എന്ന കുട്ടിയുടെ മൃതദേഹം. പെരുമാറ്റം കാരണം കുട്ടിയെ മര്‍ദിച്ചതായി മതാവ് ദുനിയ (20) പോലീസിനോട് സമ്മതിച്ചു. ബസ്മലയുടെ ഡയപ്പര്‍ ദിവസങ്ങളായി മാറ്റിയിരുന്നില്ല.
കുട്ടി കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ദുനിയയും അമ്മയും മൃതദേഹം കുപ്പത്തൊട്ടിയില്‍ തള്ളാന്‍ ശ്രമിച്ചത്.
ബോധംകെട്ടുവീണ കുട്ടിയെ ദുനിയയും അമ്മയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു.
ബസ്മലയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ദുനിയയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും കുട്ടിയുടെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വളരെ വൃത്തിഹീനമായ ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് ദുനിയ മാതാവിനൊപ്പം താമസിച്ചിരുന്നത്. മഴക്കാലത്ത് പോലും ബസ്മല തനിയെ തെരുവിലേക്ക് വിടാറുണ്ടെന്നും ആളുകള്‍ കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാറാണ് പതിവെന്നും അയല്‍വാസികള്‍ പറഞ്ഞു.കുട്ടിയുടെ പിതാവ് ആരാണെന്ന് അറിയില്ലെന്നും ഒരിക്കലും മകളെ കാണാന്‍ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)