ന്യൂദല്‍ഹി- ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി രണ്ടാം ഘട്ടമായി ഇന്ത്യയിലെത്തുന്നു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ചീറ്റകളെ എത്തിക്കുക.
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളില്‍ ക്വാറന്റീനിലാണുള്ളത്. ഇന്ത്യയിലെത്തിയാലും ഇവ ആദ്യം ക്വാറന്റീനിലാണ് കഴിയുക. ഒരു മാസത്തെ ക്വാറന്റീന്‍ കാലാവധിക്ക് ശേഷം അഞ്ചു സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്ന് വിടും. അതിനു പിന്നാലെയാണ് ചീറ്റകളെ ഉദ്യാനത്തിലേക്ക് മാറ്റുക.
അഞ്ച് പെണ്‍ ചീറ്റകളും ഏഴ് ആണ്‍ ചീറ്റകളുമാണ് രണ്ടാം ഘട്ടമായി ഇന്ത്യയിലെത്തുക.