അല്‍ബാഹ - അല്‍ബാഹ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞ് പത്തു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍ പെട്ടത്. സ്ഥാപനം വിട്ട് വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)