സിക്കിം : ജനപ്പെരുപ്പം കൊണ്ട് പൊറുതി മുട്ടുകയാണ് നമ്മുടെ രാജ്യം . എങ്ങനെ ജനസംഖ്യ കുറച്ച് കൊണ്ട് വരാമെന്നാണ് സാമൂഹ്യ - ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തലപുകയ്ക്കുന്നത്. അതിനിടയിലാണ് കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് കൂടുതല്‍ ശമ്പളം നല്കാന് സിക്കിം സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്.
രണ്ടോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്കുന്ന സിക്കിമിലെ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി. ഇവര്‍ക്ക് ശിശു സംരക്ഷണത്തിന് പണവും നല്‍കും. സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ് ആണ് പ്രഖ്യാപനം നടത്തിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ശമ്പള വര്‍ദ്ധനയും മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് രണ്ടിരട്ടി വര്‍ധനവും ആണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ജനനനിരക്കും ജനസംഖ്യയിലെ കുറവും കാരണമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണെന്നത് സിക്കിമില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് എന്നും ഇതിന് പരിഹാരം കാണാന്‍ ചില വഴികള്‍ തേടേണ്ടതുണ്ടെന്നും ഗാംഗ്ടോക്കില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ തമാംഗ് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)