Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട് മുട്ടിൽ കോളേജ് കെട്ടിടത്തിൽനിന്ന് വിദ്യാർത്ഥിനി താഴേക്കു ചാടി, മെഡിക്കൽ കോളജിൽ

- ആത്മഹത്യാ സൂചന നൽകുന്ന ഇൻസ്റ്റഗ്രാം റീലിട്ട ശേഷമായിരുന്നു കെട്ടിടത്തിൽ നിന്നുള്ള വിദ്യാർത്ഥിനിയുടെ
ചാട്ടം    
കൽപ്പറ്റ -
വയനാട് മുട്ടിൽ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ 20-കാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്. 
 കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സാര്ത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യാ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമായിരുന്നു കെട്ടിടത്തിൽ നിന്നുള്ള ചാട്ടം. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്നും അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

 

പാഴ്‌വസ്തുക്കളിൽ എ.ടി.എം കാർഡും പിൻ നമ്പറും; പ്രവാസി മലയാളിയ്ക്ക് നഷ്ടമായത് 6.31 ലക്ഷം രൂപ

ആലപ്പുഴ / ചെങ്ങന്നൂർ/ ചെന്നൈ - ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു. 
 എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം പെട്ടത്. ഷാജി പിന്നീട് ഒക്ടോബർ 25ന് ചെങ്ങന്നൂരിലെ എസ്.ബി.ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ഇല്ലെന്ന് പറഞ്ഞ് ബാങ്ക് ചെക്ക് മടക്കി. അക്കൗണ്ടിലിട്ട ക്യാഷ് താൻ ഇതുവരെയും പിൻവലിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും 15 ദിവസത്തിനിടെ 61 തവണയായി വിവിധ എ.ടി.എം സെന്ററുകൾ മുഖേന 6.31 ലക്ഷം രൂപ പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അറിയിച്ചു. താൻ 25 വർഷമായി പ്രവാസിയാണെന്നും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ അബൂദബിയിൽ ആയതിനാൽ മെസേജ് കണ്ടില്ലെന്നും ഷാജി പറഞ്ഞു. 
 തുടർന്ന് ഷാജി പോലീസിൽ പരാതി നല്കുകയായിരുന്നു. അന്വേഷണത്തിൽ 2022 ഒക്ടോബർ 7നും 22നും ഇടയിൽ ഷാജിയുടെ അക്കൗണ്ടിൽ നിന്നും എ.ടി.എം മുഖേന പണം പിൻവലിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചതെന്നും മനസ്സിലായി. തുടർന്ന് ഈ എ.ടി.എം കേന്ദ്രങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തെങ്കാശി സ്വദേശിയായ ബാലമുരുകനിലേക്ക് കാര്യങ്ങളെത്തിയത്. ഇയാളെ പിടികൂടി ചോദ്യംചെയ്ത് വരികയാണെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ആറുലക്ഷം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ആക്രിസാധനങ്ങൾ കൊണ്ടുപോകാനെത്തിയപ്പോൾ അതിൽ കണ്ട എ.ടി.എം കാർഡ് എടുത്തതാണെന്നാണ് ബാലമുരുകൻ പറഞ്ഞത്.

Latest News