റിയാദ്- 11 നവജാത ശിശുക്കളെ ദേഹോപദ്രവമേല്‍പ്പിച്ച നഴ്‌സിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. സൗദി അറേബ്യയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സ്വദേശിവനിതയെയാണ് കോടതി അഞ്ചുവര്‍ഷം തടവിനും ഒരു ലക്ഷം റിയാല്‍ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
11 നവജാത ശിശുക്കളെയാണ് ഈ നഴ്‌സ് ദേഹോപദ്രവമേല്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ച് ശിശുക്കളെ ക്രൂരമായി ഉപദ്രവിക്കുന്നത് നിരീക്ഷണ കാമറകളിലൂടെ പരിശോധിച്ചുറപ്പുവരുത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മഖത്ത് മൂന്നു പ്രാവശ്യം ഇവര്‍ അടിക്കുന്ന ചിത്രവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് മനപ്പൂര്‍വമാണെന്നും ആരോഗ്യ പരിപാലന നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും വലിയ അപരാധമാണ് ഇവര്‍ ചെയ്തതെന്നും തെളിഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.