ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ നരേന്ദ്രമോഡിക്ക് ഇപ്പോഴും ഭയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യാഥാര്‍ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോഡി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
കലാപത്തില്‍ മോഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബി ബി സി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്, ഇതിലൂടെ മോഡിയുടെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത് എന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദമാക്കിയത്.
ബി. ജെ. പി. സര്‍ക്കാര്‍ എത്രമാത്രം സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ലോകം മോഡിയെ കാണുന്നത് അദ്ദേഹം യഥാര്‍ഥത്തില്‍ എന്താണ് അതുപോലെ തന്നെയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് ഷമ ട്വീറ്റ് ചെയ്തു.