Sorry, you need to enable JavaScript to visit this website.

നാവിൽ വെള്ളമൂറുന്ന ഓഫർ; 'സ്‌കൂൾ കലോത്സവത്തിൽ മാംസം വിളമ്പിയാൽ കോഴിയിറച്ചി പൂർണമായും സൗജന്യം'

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വെജ്-നോൺ വെജ് വിവാദങ്ങൾക്കിടെ പുതിയ ഓഫറുമായി പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ രംഗത്ത്. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറെന്ന് സംഘടന അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി പൂർണമായും സംഘടന സൗജന്യമായി എത്തിക്കുമെന്ന് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ് പ്രമോദ് എന്നിവർ വ്യക്തമാക്കി.
 അടുത്ത വർഷത്തെ കലോത്സവം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 'പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ ഭക്ഷണം. അത് കൂടുതൽ സൗകര്യപ്രദവുമാണ്. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതിയുടെ പ്രഖ്യാപനം.
 

Latest News