റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി കഴിഞ്ഞ വര്‍ഷം 52.7 കോടിയിലേറെ സേവനങ്ങള്‍ നല്‍കിയതായി കണക്ക്. അബ്ശിറില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ എണ്ണം 2.7 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം അബ്ശിര്‍ ആപ്പ് ഡൗണ്‍ലോഡ് 2.4 കോടിയായി. അബ്ശിറിനു കീഴിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്ററില്‍ കഴിഞ്ഞ കൊല്ലം 24 ലക്ഷം കോളുകള്‍ ലഭിച്ചു. അബ്ശിറിന്റെ വ്യത്യസ്ത ചാനലുകളില്‍ കഴിഞ്ഞ വര്‍ഷം 32.3 കോടി ലോഗിന്‍ പ്രക്രിയ നടന്നു. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോമില്‍ 15.1 കോടി ലോഗിന്‍ പ്രക്രിയയും കഴിഞ്ഞ വര്‍ഷം നടന്നു.
പുതിയ ഇഖാമ, ഇഖാമ പുതുക്കല്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടക്കം 350 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കുന്നു. 2.7 കോടി ഡിജിറ്റല്‍ ഐ.ഡി ഉടമകള്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങള്‍ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വദേശികളെയും വിദേശികളെയും അബ്ശിര്‍ സഹായിക്കുന്നു. സമീപ കാലത്ത് നിരവധി സേവനങ്ങള്‍ അബ്ശിറില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഓലൈന്‍ സേവനങ്ങള്‍ അബ്ശിറില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)