തായിഫ് - ഡെലിവറി ജീവനക്കാരനെ കബളിപ്പിച്ച സൗദി യുവാവിനെ തായിഫ് പോലീസ് അറസ്റ്റ് ചെയ്തു. ഉല്‍പന്നത്തിന് ഓര്‍ഡര്‍ നല്‍കിയ ശേഷം ഓര്‍ഡര്‍ കൈപ്പറ്റി പണം നല്‍കാതെ രക്ഷപ്പെടുകയാണ് പ്രതി ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടയാന്‍ നോക്കി യുവാവിന്റെ വാഹനത്തില്‍ പിടിച്ചുതൂങ്ങിനിന്ന ഡെലിവറി ജീവനക്കാരന് നിലത്ത് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ക്കെതിരെ സൈബര്‍ ക്രൈം കണ്‍ട്രോള്‍ നിയമം ലംഘിച്ചതിന് നിയാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)