റിയാദ്- ഇഖാമയുടെ കാലാവധി തീരാറായിട്ടും സ്‌പോണ്‍സര്‍ അതു പുതുക്കി നല്‍കാന്‍ വൈകുന്നത് വിദേശ തൊഴിലാളികളെ വലിയ ആശങ്കയിലെത്തിക്കുന്ന വിഷയമാണ്. ഇങ്ങനെ വരുമ്പോള്‍ എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളില്‍ പലരും സാമൂഹിക പ്രവര്‍ത്തകരേയും നിയമ സഹായം നല്‍കുന്നവരേയും സമീപിക്കുന്നത്.
വിദേശ തൊഴിലാളികള്‍ക്ക് താമസാനുമതി നല്‍കുന്നതും തിരിച്ചറിയല്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതും പാസ്‌പോര്‍ട്ട് ആന്റ് ഇമിഗ്രേഷന്‍ വകുപ്പായ ജവാസാത്താണ്. തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതും പുതുക്കേണ്ട ഉത്തരവാദിത്തം മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയത്തിലുമാണ്.
വിദേശ തൊഴിലാളികള്‍ ആരുടെ വിസയിലാണ് സൗദിയിലെത്തിയതെങ്കില്‍ അതേ സ്‌പോണ്‍സറുടേയും കമ്പനിയുടേയോ കീഴില്‍ തന്നെ ജോലി ചെയ്യല്‍ നിര്‍ബന്ധമാണ്. സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പിടികൂടപ്പെട്ടാല്‍ തൊഴിലാളിക്കും സ്‌പോണ്‍സര്‍ക്കും ശിക്ഷ ലഭിക്കുകയും ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇഖാമ പുതുക്കുന്ന കാര്യത്തില്‍ സ്‌പോണ്‍സറുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൈകാര്യ ചംയെന്നു തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക വിഭാഗത്തെ സമീപിക്കണം. ഇഖാമ പുതുക്കാന്‍ സാധ്യതയില്ലെന്ന് തോന്നുകയാണെങ്കില്‍ അധികം വൈകിക്കാതെ തന്നെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ഈ വിഭാഗത്തില്‍ പരാതി നല്‍കുന്നതാണ് ഉചിതം. ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ വിദേശികള്‍ക്ക് എക്‌സിറ്റ് വിസ ലഭിക്കില്ല. അതുകൊണ്ട് തന്നെ കൃത്യ സമയത്തുതന്നെ ഇഖാമ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലുടമകളുടെയും ജീവനക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ളതാണ് തൊഴില്‍ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം. തൊഴിലാളികള്‍ നേരിടുന്ന ഏതു തരത്തിലുള്ള അവകാശ ലംഘനവും ഇവിടെ ഉന്നയിക്കാം.
സ്‌പോണ്‍സര്‍ ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങളില്‍ നാടു കടത്തപ്പെട്ടാല്‍ പിന്നീട് പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും ജവാസാത്ത് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്തുനിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് ആജീവനാന്ത വിലാക്കാണ് നിലവിലുള്ളത്.