ഒക്‌ലഹോമ- അമേരിക്കയില്‍ ഓക് ലഹോമ സിറ്റി കൗണ്‍സിലില്‍ വെള്ളക്കാരിയല്ലാത്ത പ്രഥമ വനിതാ അംഗമായി ഇന്ത്യന്‍ അമേരിക്കക്കാരി ജനനി രാമചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു. ഡിസ്ട്രിക്ട് നാല് പ്രതിനിധിയായ 30 വയസ്സുകാരി കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.
ഇടക്കാല തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ജനനി സാരിയുടുത്താണ് പ്രതിജ്ഞ ചെയ്തത്. ദക്ഷിണേന്ത്യയിലെ കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ അവര്‍ നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മികച്ച ഗായിക കൂടിയാണ്.
എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി- ജനനി പറഞ്ഞു. പ്രതിജ്ഞ എടുക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ കൂടെയുള്ളതില്‍ ഏറെ സന്തോഷമുണ്ടെന്നും നമുക്കു ജോലി തുടങ്ങാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാന്‍ഫോഡിലും ബെര്‍ക്കിലി ലോ സ്‌കൂളിലും നിന്ന് ബിരുദം നേടിയ ജനനി അക്രമം തടയാനുള്ള പ്രസ്ഥാനങ്ങളില്‍ സജീവമാണ്. ഈസ്റ്റ് ബേ നിവാസി കലിഫോര്‍ ണിയ കമ്മിഷന്‍ ഫോര്‍ എ പി ഐ അമേരിക്കന്‍ അഫെയേഴ്‌സിന്റെ കമ്മീഷണറുമാണ്.
നേരത്തെ സിറ്റി ഓഫ് ഓക്‌ലാന്‍ഡ് പബ്ലിക് എത്തിക്‌സ് കമ്മിഷന്‍ അംഗമായിരുന്നു. പിന്നീട് വീടുകളിലെ അക്രമങ്ങള്‍ തടയാനുള്ള പരിപാടിയുടെ ഭാഗമായി അഞ്ചു സാമൂഹ്യ ആരോഗ്യ ക്ലിനിക്കുകളില്‍ മെഡിക്കല്‍ സ്റ്റാഫിനും അഭിഭാഷകര്‍ക്കും പരിശീലനം നല്‍കി. പൊതു വിദ്യാഭ്യാസ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
വേണ്ടത്ര വിഭവശേഷിയില്ലാത്ത സ്‌കൂളുകളില്‍ ലൈബ്രറികള്‍ തുറക്കാന്‍ സഹായിക്കുന്ന സേവന സംഘടനക്ക് 16 വയസുള്ളപ്പോള്‍ ജനനി രൂപം നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)