കൊച്ചി- ആഗോള കളക് ഷനില്‍ കോടി കടന്ന ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം സിനിമ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുള്‍ തുടരുമ്പോള്‍ കൂടുതല്‍ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്. കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. സിനിമയുടെ ചിത്രീകരണ ലൊക്കേഷനില്‍ പന്തളം രാജകുടുംബം സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു.
അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വിവാദം സൃഷ്ടിക്കാറുള്ള വിശ്വഭദ്രാനന്ദ ശക്തിബോധി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ വേറിട്ട നിരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. സിനിമയെ അങ്ങനെ കാണണമെന്നും ഉണ്ണിമുകുന്ദനെ അയ്യപ്പനക്കാരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഉണ്ണിമുകുന്ദന്‍ എന്ന മസിലുണ്ണി നായകനായ മാളികപ്പുറം എന്ന സിനിമ ഉണ്ണിമുകുന്ദനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആചാരഭക്തകളായ കുലസ്ത്രീകള്‍ കാണാതിരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ആചാര ഭക്തകള്‍ കണ്ടാല്‍ സ്വാസികയും പി.എസ്. ശ്രീധരന്‍പിളളയും പറഞ്ഞതുപോലെ ഉണ്ണിമുകുന്ദനെ അയ്യപ്പ രൂപമായി കാണാനുളള രോമാഞ്ച ഭക്തിപാരവശ്യം ഉണ്ടാവും. അതോടെ അമ്പതുവയസ്സുകഴിഞ്ഞ്, ആര്‍ത്തവം നിലച്ചശേഷം മുന്നില്‍ ചെന്നാല്‍ മതി എന്നു തോന്നാം. ഭാര്യാഭര്‍തൃബന്ധം എന്നത് അമ്പതു വയസ്സിനു ശേഷം സ്ത്രീ ഭര്‍തൃ സന്നിധിയില്‍ എത്തേണ്ട ബന്ധമല്ലല്ലോ.
ഉണ്ണിമുകുന്ദനെ ഉണ്ണി മുകുന്ദനായി കാണാന്‍ കഴിയുന്ന യുവതികള്‍ മാളികപ്പുറം കണ്ടാല്‍ മതി..അയ്യപ്പനായി കാണുന്ന യുവതികള്‍ രാഹുല്‍ ഈശ്വര്‍ സിദ്ധാന്തപ്രകാരം ഉണ്ണിമുകുന്ദന്റെ ഏഴയലത്തു പോലും ചെല്ലരുത്..അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്- ശക്തിബോധി കുറിപ്പില്‍ പറയുന്നു.
വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ക്യാമറാമാന്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് െ്രെഡവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ രജീസ് ആന്റണി, ബിനു ജി നായര്‍ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍ ഷരീഫ് , സ്റ്റില്‍സ് രാഹുല്‍ ടി., ലൈന്‍ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, മാനേജര്‍സ് അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.