ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ റോഡ് വീതി കൂട്ടുന്നതിനായി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തു. പ്രയാഗ്‌രാജിലെ ഹാന്‍ഡിയ പ്രദേശത്താണ് ഷേര്‍ഷാ സൂരിയുടെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഷാഹി മസ്ജിദ് തകര്‍ത്തത്. ജിടി റോഡ് വീതി കൂട്ടുന്നതിനുവേണ്ടിയാണ് മസ്ജിദ് പൊളിച്ചതെന്ന്
പ്രയാഗ്‌രാജ് പൊതുമരാമത്ത് വകുപ്പ് പറയുന്നു. കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പാണ് പള്ളി പൊളിച്ചുമാറ്റിയതെന്ന് മസ്ജിദിന്റെ ഇമാം മുഹമ്മദ് ബാബുല്‍ ഹുസൈന്‍ പറഞ്ഞു.
പള്ളി പൊളിക്കാനുള്ള നിര്‍ദ്ദേശം സ്‌റ്റേ ചെയ്യണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസ് കീഴ്‌ക്കോടതിയില്‍ എത്തിയത്.
കേസ് കീഴ്‌ക്കോടതിയിലേക്ക് പോകുകയാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നും പള്ളി പൊളിക്കപ്പെട്ടുവെന്നും ഹുസൈനെ ഉദ്ധരിച്ച് ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ ഭരണകൂടത്തെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അപലപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പള്ളി പൊളിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു.
A historic 16th-century Mosque demolished by Indian authorities in Uttar Pradesh just to widen a road. Would they do this if it was a Hindu temple? Never.pic.twitter.com/7h2oqqHKTh
— muslim daily (@muslimdaily_) January 16, 2023