Sorry, you need to enable JavaScript to visit this website.

കേട്ടാല്‍ തീരാത്ത കഥകളുമായി സൗദി അറേബ്യയിലെ പുരാതന കിണറുകള്‍

റഫ്ഹ- കേട്ടാല്‍ തീരാത്ത കഥകളുമായി നിരവധി പുരാതന കിണറുകളുണ്ട് സൗദി സൗദി അറേബ്യയില്‍. അപകട ഭീഷണി ഉയര്‍ത്തുന്ന ചിലതൊക്കെ അധികൃതര്‍ മണ്ണിട്ടു മൂടുന്നുണ്ട്. എന്നാല്‍ ഓരോ കിണറിനേയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് പഞ്ഞമില്ല. അറേബ്യയുടെ വടക്കന്‍ മേഖലയില്‍ റഫ്ഹയില്‍നിന്ന് 105 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ലയ്‌ന ഗ്രാമം പുരാതന കിണറുകള്‍ കാരണം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളിലൊന്നാണ്.
ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ കിണറുകള്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു.
അറേബ്യന്‍ ഉപദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഏറ്റവും പഴക്കമുള്ള കിണറുകളാണിവയെന്ന് പ്രാദേശിക വിദഗ്ധര്‍ പറയുന്നു. ഗ്രാമത്തിലെ ഉറച്ച പാറയുള്ള മണ്ണില്‍ വ്യത്യസ്ത ആകൃതികളില്‍ കിണറുകള്‍ കൊത്തിയെടുത്തിരുന്നുവെന്നും എന്നാല്‍ 300ല്‍ കുറച്ച് മാത്രമേ പ്രദേശത്ത് അവശേഷിക്കുന്നുള്ളൂവെന്നും ഗവേഷകനും സാംസ്‌കാരിക പൈതൃക, പുരാവസ്തു വിദഗ്ധനുമായ അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ലയ്‌ന ഗ്രാമത്തിലെ കിണറുകളെക്കുറിച്ചുള്ള മിക്ക വിവരങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നാണ് ടൂര്‍ ഗൈഡ് ഖലഫ് ബിന്‍ ജബല്‍ അല്‍ശംരിയുടെ  അഭിപ്രായം.
ഈ കിണറുകളെക്കുറിച്ച് അക്കാദമിക് ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ് പാറകള്‍ തുരന്നുണ്ടാക്കിയ കിണറുകളെന്ന കാര്യത്തില്‍ സംശയമില്ല. 300 ലധികം കിണറുകളാണ് ഇവിടെയുള്ളത്. നിരവധി പുരാതന ജനതതികള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നതിനാല്‍ ആരാണ് ഇവ കുഴിച്ചതെന്ന് ചരിത്രപരമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് ലയ്‌ന ഗ്രാമം.
നജ്ദിനും ഇറാഖിനും ഇടയിലുള്ള പുരാതന വ്യാപാര പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലുടനീളം യാത്രക്കാര്‍ക്ക് മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളില്‍ ഇവ ആശ്വാസം പകര്‍ന്നിട്ടുണ്ടെന്ന് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി പറയുന്നു.

 

Latest News