ഖമീസ് മുഷൈത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ കോഴിക്കോട് ചെറുപ്പ സ്വദേശി ഖാലിദിന്റെ (45) മൃതദേഹം ഖമീസ് മുഷൈത്തില്‍ മറവുചെയ്തു.
പയറര്‌തൊടിയില്‍ അബ്ദുറഹ്മാന്റെയും ആമിനയുടേയും മകനായ ഖാലിദ് ഖമീസ് മുഷൈത്ത് ഹയാത്ത് ഹോസ്പിറ്റലില്‍ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്.നെഞ്ചുവേദനയെ തുടര്‍ന്ന് വൈകിട്ട് ഹോസ്പിറ്റലില്‍ പ്രവേശിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരിക്കുകയായിരുന്നു.
സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന ഖാലിദ് പിന്നീട് ടോയ്‌സ് കമ്പനിയിലേക്ക് ജോലി മാറിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഖമീസില്‍ ടോയ്‌സ് കമ്പനിയില്‍ ചേര്‍ന്നത്.
ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. ഏതാനും ദിവസമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നു ഡോക്ടറെ കാണിക്കാന്‍ പുറപ്പെടുമ്പോള്‍ കൈവിട്ടു പോയെന്ന് തോന്നുന്നുവെന്നും മരണം സംഭവിച്ചാല്‍ നാട്ടിലേക്ക് കൊണ്ടു പോകാതെ ഇവിടെ തന്നെ മറവ് ചെയ്യണമെന്നും കൂടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
മരണ വിവരമറിഞ്ഞ് മദീനയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സക്കീര്‍ ഖമീസില്‍ എത്തിയിരുന്നു. മറ്റാെരു ബന്ധുവായ മുഹമ്മദ് ചെറൂപ്പയും ഖമീസില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി ഒ ഐ സി സി പ്രസിഡണ്ട് അഷറഫ് കുറ്റിച്ചലുണ്ടായിരുന്നു.
കുറ്റിക്കാട്ടൂര്‍ സ്വദേശി റശീദ(സജ്‌ന)യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന. മറ്റ് സഹോദരങ്ങള്‍: മുഹമ്മദലി, അസ്മ,ഖദീജ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)