ഫരീദാബാദ്- ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതിക്ക് പോലീസുകാര്‍ സ്‌റ്റേഷനില്‍ ചായ നല്‍കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ഹരിയാനയിലെ കൈതാല്‍ ജില്ലയില്‍ പുണ്ഡ്രി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്നയാള്‍ക്ക് ചായ നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
പരാതിക്കാരി വീഡിയോ കാണിച്ചതിനെ തുടര്‍ന്നാണ് പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്.
സ്വന്തം മണ്ഡലമായ അംബാലയില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ 'ജനതാ ദര്‍ബാര്‍' നടത്തുമ്പോഴാണ് പരാതിക്കാരി വീഡിയോ കാണിച്ചത്. അപ്പോള്‍ തന്നെ ആഭ്യന്തര മന്ത്രി വിജ് കൈതല്‍ പോലീസ് സൂപ്രണ്ടിനെ വിളിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷന്‍ അടച്ചു പൂട്ടണോ എന്നാണ് മന്ത്രി അദ്ദേഹത്തോട് ചോദിച്ചത്. 25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതിക്കാരിയായ യുവതി മന്ത്രിയോട് പറഞ്ഞു. ഒളിവിലാണെന്ന് പോലീസ് പറയുന്ന മുഖ്യപ്രതി സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡി.ജി.പി പി.കെ അഗര്‍വാള്‍ ആഭ്യന്തര മന്ത്രിയെ അറിയിച്ചു.
മറ്റൊരു കേസില്‍, ആംബുലന്‍സ് െ്രെഡവര്‍മാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കുറ്റത്തിന് പാനിപ്പത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
സിറ്റി സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ബല്‍രാജ് ആംബുലന്‍സിന് 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുന്നതായി പാനിപ്പത്തില്‍ നിന്ന് വന്ന ആംബുലന്‍സ് െ്രെഡവര്‍മാര്‍ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)