Sorry, you need to enable JavaScript to visit this website.

നേപ്പാളിൽ വിമാന ദുരന്തം; വിമാനം റൺവേയിൽ പിളർന്ന് തീ വിഴുങ്ങി

പൊഖാറ (നേപ്പാൾ) -  നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായും കത്തിനശിച്ചു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് അപകടം.

 കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തി തീ വിഴുങ്ങുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. 

അഭ്യന്തര സർവീസ് നടത്തിയ യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലെ റൺവേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഊർജിതമായ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

 

കിടക്കയിൽ ഭാര്യയ്‌ക്കൊപ്പം കാമുകൻ; കാമുകന്റെ തല വെട്ടിമാറ്റി ഭർത്താവ് പോലീസിൽ കീഴടങ്ങി    
ലോഞ്ചോ (ജാർഖണ്ഡ്)
- വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട യുവാവ് കാമുകനെ വെട്ടിക്കൊന്നു. ഭാര്യയെയും കാമുകനെയും ബെഡ്ഡിൽ വെച്ച് ഒരുമിച്ച് പിടികൂടിയ ശേഷം കാമുകനെ മരത്തിൽ കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു. റാഞ്ചിക്കടുത്ത ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം. 
 സെഗായിസായി ഗ്രാമത്തിലെ ശ്യാംലാൽ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊല നടത്തിയ പോലീസിൽ കീഴടങ്ങിയത്. 
 ശ്യാംലാൽ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രി ഭർത്താവ് സ്ഥലത്തില്ലാത്ത സമയം നോക്കി ഇരുവരും ഒരുമിക്കുകയായിരുന്നു. ഇത് മണത്തറിഞ്ഞാണ് താൻ വീട്ടിലെത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കാമുകനെ മർദ്ദിച്ച് വലിച്ചിഴച്ച് വീടിനടുത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം കോടാലി കൊണ്ട് തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശ്യാംലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ തല വെട്ടി മാറ്റാൻ ഉപയോഗിച്ച മഴു കണ്ടെടുത്തതായി സോനുവ പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ അന്വേഷണങ്ങളിലാണ് പോലീസ് സംഘം.

Latest News