Sorry, you need to enable JavaScript to visit this website.

അവസരങ്ങളുടെ ആകാശത്തേക്ക് ഇത്തിഹാദും എമിറേറ്റ്‌സും ഡിനാറ്റയും വിളിക്കുന്നു

ദുബൈ- എമിറേറ്റ്‌സിലും എമിറാത്തി എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൊവൈഡറായ ദുബൈ നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സിയിലും നിരവധി ഒഴിവുകളില്‍ ജോലിക്കായി അപേക്ഷകള്‍ ക്ഷണിച്ചു. എമിറേറ്റ്‌സിന്റെ https://www.emiratesgroupcareers.com/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ അറിയാവുന്നതാണ്. 

പൈലറ്റ്, ക്യാബിന്‍ ക്രൂ, കോര്‍പറേറ്റ് ആന്റ് കൊമേഴ്‌സ്യല്‍, എന്‍ജിനിയറിംഗ്, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് ഓപറേഷന്‍സ്, കസ്റ്റമര്‍ സര്‍വീസ്, ഇന്‍ഫര്‍മേന്‍ ടെക്‌നോളജി തുടങ്ങി നിരവധി വിഭാഗങ്ങളില്‍ യു. എ. ഇ പൗരന്മാര്‍ക്കും സ്വദേശികളല്ലാത്തവര്‍ക്കും വ്യത്യസ്ത ഒഴിവുകളുണ്ട്. 

ദുബൈ നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സിയില്‍ ഇന്നവേഷന്‍ പ്രൊജക്ട് മാനേജര്‍, ലൈന്‍ മെയിന്റനന്‍സ് മെക്കാനിക്ക്, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, സെയില്‍സ് കസ്റ്റമര്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്, കൊമേഴ്‌സ്യല്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍, റിസോഴ്‌സ് ആന്റ് ഫെസിലിറ്റീസ് കണ്‍ട്രോളര്‍, ഡയറക്ടര്‍ ഓഫ് സേഫ്റ്റി ഡിനാറ്റ ആസ്‌ട്രേലിയ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കാര്‍ഗോ ആന്റ് സി എസ് എ, ലീഡ് ബിസിനസ് ഇംപ്രൂവ്‌മെന്റ് അസോസിയേറ്റ് ഡിനാറ്റ കാര്‍ഗോ, എക്വിപ്‌മെന്റ് ഓപറേറ്റര്‍, ബിസിനസ് ഫിനാന്‍സ് അനലിസ്റ്റ്, ഡിനാറ്റ ഔട്ട്സ്റ്റാന്റിംഗ് ഗ്രാജ്വേറ്റ് പ്രോഗ്രാം, എ പി ഐ സപ്പോര്‍ട്ട് മാനേജര്‍ ഡിനാറ്റ ട്രാവല്‍, ഓപറേഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഡിറ്റര്‍, സേഫ്റ്റി സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് മാനേജര്‍ കൊമേഴ്‌സ്യല്‍, ഹോട്ടല്‍ കണക്ടിവിറ്റി മാനേജര്‍, ഡി എം സി അക്വിസിഷന്‍സ് മാനേജര്‍ തുടങ്ങി സ്ഥിരം ജോലികള്‍ക്ക് പുറമേ കസ്റ്റമര്‍ സര്‍വീസ്, മര്‍ഹബ സര്‍വീസ് ഏജന്റ് തുടങ്ങിയ പാര്‍ട് ടൈം ഒഴിവുകളുമുണ്ട്. 

എമിറേറ്റ്‌സില്‍ കാബിന്‍ ക്രൂ, കോണ്‍ടാക്ട് സെന്റര്‍ ഏജന്റ്, ഐ ടി സീനിയര്‍ ഓപറേഷന്‍സ് ആന്റ് സപ്പോര്‍ട്ട് എന്‍ജിനിയര്‍ ഡാറ്റാബേസ് ആന്റഅ ഇന്റഗ്രേഷന്‍, ലോജിസ്റ്റിക്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍, സ്ട്രാറ്റജിക്ക് പ്ലാനിംഗ് അനലിസ്റ്റ്, സീനിയര്‍ എച്ച് ആര്‍ ബിസിനസ് പാര്‍ട്ണര്‍, സൂപ്പര്‍വൈസര്‍ എയര്‍പോര്‍ട്ട് സര്‍വീസസ് ജെ എഫ് കെ, ആര്‍ പി എ ഡവലപര്‍, സീനിയര്‍ എയര്‍പോര്‍ട്ട് സര്‍വീസസ് ഏജന്റ് മെക്‌സിക്കോ സിറ്റി, സീനിയര്‍ ടെക്ക്‌നിക്കല്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തുടങ്ങി നിരവധി ഒഴിവുകളുണ്ട്. 

ഒഴിവുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അതോടൊപ്പം യു എ ഇ പൗരന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്ത ഒഴിവുകളുമുണ്ടാകും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഓരോ ജോലിക്കും വ്യത്യസ്തമാണ്. 

കൂടാതെ യു എ ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് കാബിന്‍ ക്രൂവിനെ നിയമിക്കുന്നുണ്ട്. അഭിമുഖം പല രാജ്യങ്ങളിലായി പുരോഗമിക്കുന്നുണ്ട്. കോവിഡ് കാലത്തിന് ശേഷം യാത്രകള്‍ പഴയതുപോലെ ആയ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ഇത്തിഹാദ് ഒരുങ്ങുന്നത്. താമസസ്ഥലവും ആകര്‍ഷകമായ ശമ്പളവും ഇന്‍ഷുറന്‍സും ഒപ്പം യാത്രാ ഇളവുമൊക്കെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ജോലിക്കായുളള അഭിമുഖ പരീക്ഷ നടക്കുന്ന സ്ഥലങ്ങളും സമയവും:
അബുദബിയില്‍ അല്‍ റഹാ ബീച്ച് ഹോട്ടലില്‍ ജനുവരി 16ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് ആറു വരെ സി. വി നല്‍കാം. ജനുവരി 17നാണ് അഭിമുഖ പരീക്ഷ.

അയര്‍ലന്റില്‍ ഡബ്ലിനില്‍ റാഡിസണ്‍ ബ്ലൂ സെന്റ് ഹെലെന്‍സ് ഹോട്ടലില്‍ ജനുവരി 17ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് ആറു വരെ സി. വി നല്‍കാം. ജനുവരി 18നാണ് അഭിമുഖ പരീക്ഷ.

തുര്‍ക്കി ഇസ്താംബുളില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ജനുവരി 25ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് ആറു വരെ സി. വി നല്‍കാം. ജനുവരി 26നാണ് അഭിമുഖ പരീക്ഷ. സ്പെയിനില്‍ മാഡ്രിഡില്‍ മെലിയ മാഡ്രിഡ് പ്രിന്‍സിയയില്‍ ജനുവരി 30ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ സി. വി നല്‍കാം. ജനുവരി 31നാണ് അഭിമുഖ പരീക്ഷ.

Latest News