Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടുകളില്‍ ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വീഡിയോ പകര്‍ത്തിയ പൈലറ്റ് കുടുങ്ങി

ന്യൂദല്‍ഹി- ഇന്ത്യന്‍ വ്യോമസേനാ സ്‌റ്റേഷന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയെന്നാരോപിച്ച് അലയന്‍സ് എയര്‍ പൈലറ്റിനെ എയര്‍ഫോഴ്‌സ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. അല്‍പ സമയം തടഞ്ഞുവെച്ച ഇദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തതായി അലയന്‍സ് എയര്‍ അറിയിച്ചു.
രാജസ്ഥാനിലെ ഉത്തര്‍ലായ് എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് സംഭവം.
നേവി എയര്‍ഫീല്‍ഡുകള്‍ കൂടിയായ വിമാനത്താവളങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമാണിത്.
സുരക്ഷയാണ് പരമപ്രധാനമെന്നും ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുന്നതിനാലാണ് പൈലറ്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും അലയന്‍സ് എയര്‍ അറിയിച്ചു. ആവശ്യമായ  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു എയര്‍ലൈന്‍ എന്ന നിലയില്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.  വിമാനത്തില്‍ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ അലയന്‍സ് എയര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News