ജിദ്ദ- തീര്‍ഥാടകര്‍ക്കായി ജിദ്ദ വിമാനത്താവളത്തില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍നിന്നാണ് ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.
സൗജന്യ ബസ് സര്‍വീസ് പദ്ധതി പരിഗണനയിലാണെന്ന് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഉംറ നിര്‍വഹിക്കാനായി
ഇഹ്‌റാമില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ സൗജന്യ ബസ് സര്‍വീസ് പ്രയോജനപ്പെടുകയുള്ളൂവെന്ന് കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്റെ ട്വിറ്ററില്‍ പറഞ്ഞു.
വിദേശികള്‍ക്കു പുറമെ, സന്ദര്‍ശകരായി എത്തുന്ന സൗദി പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാകും. സൗജന്യ ബസ് സര്‍വീസ് ലഭിക്കുന്നതിന് സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി. ഒന്നാം നമ്പര്‍ ടെര്‍മിനലില്‍നിന്ന്
രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഹറം ശരീഫിലേക്ക് ബസ് സര്‍വീസ് നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ സൗജന്യ ബസ് സര്‍വീസ് നടത്തും.
ഉച്ചയ്ക്ക് 12 മുതല്‍ അര്‍ദ്ധരാത്രി 12 വരെ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് വിമാനത്താവളത്തിലേക്കും ബസ് സര്‍വീസ് നടത്തും
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)