Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍നിന്ന് ഹജ് ഉദ്ദേശിക്കുന്നവര്‍ വേഗം രജിസ്റ്റര്‍ ചെയ്യണം; 70,000 പേര്‍ അപേക്ഷ നല്‍കി

റിയാദ്- ഈ വര്‍ഷത്തെ ഹജിന് സൗദിയില്‍നിന്നുള്ള സ്വദേശികളും വിദേശികളുമടക്കം 70,000 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. ദുല്‍ഹിജ്ജ ഏഴ് അഥവാ ജൂണ്‍ 25 വരെ അപേക്ഷ സ്വീകരിക്കുമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നുസുക് ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തിയ്യതിക്കകം ആഭ്യന്തര ഹജ് ക്വാട്ട അവസാനിച്ചാല്‍ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. ബുക്കിംഗ് പൂര്‍ത്തിയായാല്‍ അപേക്ഷകന് മൊബൈലില്‍ സന്ദേശമെത്തും. ഇക്കാര്യം സൈറ്റ് വഴയും ആപ്ലിക്കേഷന്‍ വഴിയും പരിശോധിക്കാം.
3984 മുതല്‍ 11435 വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാര്‍ക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേര്‍ക്കാന്‍ സാധിക്കില്ല. ബുക്കിംഗിന് അപേക്ഷിച്ചാല്‍ പിന്നീട് ഓണ്‍ലൈന്‍ വഴി റദ്ദാക്കാനും സാധിക്കില്ല. ഹജ് ചെയ്യണമെങ്കില്‍ ഹജ് വിസയോ അല്ലെങ്കില്‍ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജിന് അഞ്ച് മാസം മുമ്പ് തന്നെ മുഴുവന്‍ തുകയും അടക്കുന്നതിനു പകരം തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് മൂന്ന് ഗഡുക്കളാക്കിയതെന്ന് മന്ത്രി അബ്ദുല്‍ ഫത്താഹ് മശാത്ത് പറഞ്ഞു.
കോവിഡ് കാലത്തിനു മുമ്പത്തെ പോലെ ആയിരിക്കും ഇക്കുറി ഹജെന്നും നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇന്ത്യയുമായി സൗദി ഹജ് കരാർ ഒപ്പുവെച്ചു, ഇത്തവണ ഒന്നേമുക്കാൽ ലക്ഷം ഹാജിമാർ

ജിദ്ദ - സൗദി അറേബ്യയുമായി ഇന്ത്യ ഈ വർഷത്തെ ഹജ് കരാർ ഒപ്പുവെച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഇന്ത്യക്ക് വേണ്ടി കരാറിൽ ഒപ്പുവെച്ചത്.  ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഹജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറിൽ ഒപ്പുവെക്കുന്നത്. 175025 പേരാണ് ഇക്കുറി ഇന്ത്യയിൽനിന്ന് ഹജിന് എത്തുന്നത്. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തുള്ളജിദ്ദ ഡോമിൽ നടക്കുന്ന എക്‌സിബിഷനിലാണ് ഹജ് കരാർ ഒപ്പിട്ടത്.  ഹജ് ക്വാട്ടകൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദിയിൽ പ്രവേശിക്കുകയും രാജ്യത്ത് നിന്ന് പുറത്തുപോവുകയും ചെയ്യേണ്ട അതിർത്തി പോസ്റ്റുകൾ, ഹജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങൾ എന്നിവയെല്ലാം കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 19 രാജ്യങ്ങളുമായാണ് ഇതേവരെ കരാറുകൾ ഒപ്പിട്ടത്. ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, തുർക്കി, കസാക്കിസ്ഥാൻ, സുഡാൻ, യെമൻ, ഗിനി, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ, ബഹ്‌റൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്‌ലാമികാര്യ മന്ത്രിമാരും ആഭ്യന്തര, സുരക്ഷാ വകുപ്പ് മന്ത്രിമാരും കരാറിൽ ഒപ്പിട്ടു. സിറിയ, നൈജർ, എത്യോപ്യ, ഒമാൻ, മാലി, ചൈന, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും ഹജ് കരാറുകൾ ഒപ്പുവെച്ചു. 
ഹജുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ലോക രാജ്യങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ സൗദി അറേബ്യ പൂർത്തിയാക്കിയ ഒരുക്കങ്ങൾ എന്നിവയെല്ലാം സൗദി ഹജ്, ഉംറ മന്ത്രിയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും 19 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകൾക്കിടെ വിശകലനം ചെയ്തു. 

Latest News