റിയാദ് - ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. പരസ്പര നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സി (ഇന്‍വെസ്റ്റ് ഇന്ത്യ) യും സൗദി നിക്ഷേപ മന്ത്രാലയവും തമ്മില്‍ കരാര്‍ ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍; ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്
റിയാദ് - കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ആര്‍.ടി ചാനല്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ തെരഞ്ഞെടുത്തു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62.3 ശതമാനം പേര്‍ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അനുകൂലമായി 73,99,451 പേര്‍ വോട്ടു ചെയ്തു. സര്‍വേയില്‍ ആകെ 1,18,77,546 പേരാണ് പങ്കെടുത്തത്. ഡിസംബര്‍ 15 ന് ആരംഭിച്ച സര്‍വേ ജനുവരി ഒമ്പതിന് അര്‍ധരാത്രിയാണ് അവസാനിച്ചത്. കിരീടാവകാശിക്ക് ലഭിച്ച വോട്ട് അനുപാതം ഓരോ വര്‍ഷാവസാനവും ആര്‍.ടി ചാനല്‍ പതിവായി നടത്തുന്ന അഭിപ്രായ സര്‍വേകളുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡ് ആണ്.
ഏറ്റവും സ്വാധീനമുള്ള അറബ് നേതാവിനെ കണ്ടെത്താനുള്ള സര്‍വേയില്‍ രണ്ടാം സ്ഥാനത്തെത്തിയത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആണ്. ശൈഖ് മുഹമ്മദിന് 29,50,543 വോട്ടുകള്‍ ലഭിച്ചു. ആകെ വോട്ടുകളില്‍ 24.8 ശതമാനമാണ് യു.എ.ഇ പ്രസിഡന്റിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് 13,87,497 വോട്ടുകള്‍ ലഭിച്ചു. ആകെ വോട്ടുകളില്‍ 11.7 ശതമാനം ഈജിപ്ഷ്യന്‍ പ്രസിഡന്റിന് ലഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)