സകാക്ക - മയക്കുമരുന്ന് ശേഖരവുമായി മൂന്നു വിദേശികളെ അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. സുഡാന്‍, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യക്കാരാണ് അറസ്റ്റിലായത്. ലോറിയുടെ പെട്രോള്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ സംഘത്തിന്റെ പക്കല്‍ 2,28,900 ലഹരി ഗുളികകള്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മറ്റൊരു സംഭവത്തില്‍, ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറില്‍ വെച്ച് 92 കിലോ മയക്കുമരുന്നുമായി സൗദി പൗരനെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയുടെ വാഹനത്തില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
സൗദിയില്‍ ശമ്പളം അയ്യായിരത്തില്‍ കുറഞ്ഞവരെ വിഷാദം പിടികൂടുന്നു
റിയാദ്- സൗദിയില്‍ 5000 റിയാലില്‍ താഴെ ശമ്പളമുള്ളവരെ വിഷാദം പിടികൂടാനുളള സാധ്യത വര്‍ധിച്ചിരിക്കയാണെന്ന് ദേശീയ മാനസികാരോഗ്യ കേന്ദ്രം. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവരെയാണ് വിഷാദ രോഗം കൂടുതലും ബാധിക്കുന്നത്. 2020 നെ അപേക്ഷിച്ച് വിഷാദരോഗികള്‍ കുറയുന്നുവെന്നത് ആശ്വാസകരമാണ്. 2020 ല്‍ 13.8 ശതമാനമായിരുന്നത് 12.7 ശതമാനമായാണ് കുറഞ്ഞത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് വിഷാദം കൂടുതലും ബാധിക്കുന്നതെന്നും ദേശീയ മാനസികാരോഗ്യ കേന്ദ്രം പറയുന്നു.
സൗദിയില്‍ വാടക വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിച്ചിട്ടുണ്ട്. ജീവിതച്ചെലവ് വര്‍ധിച്ചതിനനുസരിച്ച് വേതന വര്‍ധന ഉണ്ടായിട്ടില്ല. അതേസമയം, സൗദിയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരികയാണ്. ധാരാളം വികസന പദ്ധതികള്‍ ആരംഭിച്ചതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചു. വര്‍ധനക്കായി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. പൗരന്മാരെ തങ്ങളുടെ വീടുകള്‍ വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ അനുവദിക്കുന്ന പുതിയ വ്യവസ്ഥ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള എയര്‍ബിഎന്‍ബി, ഹോംഎവേ തുടങ്ങിയവക്കു സമാനമായ വാടക പാര്‍പ്പിടങ്ങള്‍ക്കുള്ള സൗകര്യമാണ് ഇതോടെ രാജ്യത്ത് നിവില്‍വരുന്നത്.
ദേശീയ വിനോദസഞ്ചാര വികസനത്തിനായുള്ള പൊതു തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണിതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. വിവിധ മേഖലകളില്‍ രാജ്യത്ത് നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ടൂറിസം മേഖലയിലും കൈക്കൊള്ളുന്ന മാറ്റങ്ങള്‍.
നിക്ഷേപ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബൈലോ പ്രകാരം സൗദി പൗരന്മാര്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഒരു അപ്പാര്‍ട്ട്‌മെന്റ്, ടൗണ്‍ഹൗസ്, വില്ല തുടങ്ങിയ സ്വകാര്യ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യം പാര്‍പ്പിടത്തിനോ കാര്‍ഷിക ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള വസ്തുവിന്റെ ഭാഗമായിരിക്കണമെന്നും പുതിയ വ്യവസ്ഥകള്‍ പറയുന്നു.
പെര്‍മിറ്റുമായി ബന്ധപ്പെട്ട വസ്തുവിന്റെ ഉടമസ്ഥാവകാശമോ ഉപയോഗ അവകാശമോ തെളിയിക്കുന്ന ഇലക്ട്രോണിക് കരാര്‍ ഉടമ നല്‍കണം. അപേക്ഷയോടൊപ്പം വസ്തുവുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ ഔദ്യോഗിക രേഖകളും സമര്‍പ്പിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
വാടകയ്‌ക്കെടുത്ത പാര്‍പ്പിടത്തില്‍ താമസിക്കുമ്പോള്‍ വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)