കൊച്ചി - സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രവണത ശരിയല്ലെന്ന് ശശി തരൂര്‍. വൈപ്പിന്‍ ബസുകളുടെ നഗര പ്രവേശനം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് ഹൈബി ഈഡനെന്ന് ശശി തരൂര്‍ പറഞ്ഞു. വളരെ ചെറുപ്പത്തിലേ തനിക്ക് ഹൈബി ഈഡനെ അടുത്തറിയാമെന്നും കോണ്‍ഗ്രസിന് വിലമതിക്കാനാവാത്ത നേതാവാണ് ഹൈബി ഈഡനെന്നും അദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഈ സമരത്തിന്റെ വിജയമുറപ്പെന്നും ഹൈബിയാണ് ഹീറോയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി വിരുദ്ധവികാരം ശക്തിപ്പെടുന്നു; 2024 ല്‍ കാണാം-സുഭാഷിണി അലി
പാലക്കാട്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി വിരുദ്ധവികാരം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായി മല്‍സരിക്കുന്ന കക്ഷികള്‍ മുന്നേറ്റം നടത്തുമെന്നും തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം പുതിയ രാഷ്ട്രീയകൂട്ടുകെട്ടുകള്‍ രൂപം കൊള്ളുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആനക്കര വടക്കത്ത് തറവാട്ടുവീട്ടില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. രാജ്യത്തെ സമ്പന്ന വിഭാ ഗത്തിലുള്ളവര്‍ മാത്രമാണ് ബി.ജെ.പിക്കു പിന്നലുള്ളതെന്ന് അവര്‍ പറഞ്ഞു. ദേശീയ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവര്‍ ആനക്കരയിലെ തറവാട്ടുവീട്ടില്‍ സന്ദര്‍ശനം നടത്തിയത്.