Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വേശ്യാവൃത്തി, ആറ് പ്രവാസി യുവതികള്‍ അറസ്റ്റില്‍, ഫ്ളാറ്റ് നല്‍കിയയാളും പിടിയില്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആറ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയവും ആന്റി ഹ്യൂമണ്‍ ട്രാഫികിങ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും വാടകയ്ക്ക് നല്‍കിയിരുന്ന ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
അതിനിടെ, കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും മുനിസിപ്പാലിറ്റിയും ചേര്‍ന്നു നടത്തുന്ന റെയ്ഡുകള്‍ തുടരുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാല്‍മിയയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വിദേശികള്‍ അറസ്റ്റിലായിരുന്നു. ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വിദേശികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്!മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് റെയ്ഡുകളില്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാത്ത ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരും സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്തതായും ഡോ. ഫഹദ് മുറാദ് പറഞ്ഞു.

 കുട്ടികളെ പീഡിപ്പിച്ച പ്രവാസി അധ്യാപകന് വധശിക്ഷ

കുവൈത്ത് സിറ്റി - അല്‍ഫര്‍വാനിയ, ഖൈതാന്‍ ഏരിയകളില്‍ ഡസന്‍ കണക്കിന് കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഈജിപ്ഷ്യന്‍ അധ്യാപകന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകനായ ഈജിപ്തുകാരന്‍ മൂന്നു മാസത്തിനിടെ ഡസന്‍ കണക്കിന് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാളായ എട്ടു വയസ് പ്രായമുള്ള പാക്കിസ്ഥാനി ബാലനാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മകന്‍ പീഡനത്തിന് ഇരയായതായി പാക്കിസ്ഥാനി ബാലന്റെ പിതാവ് കണ്ടെത്തുകയും സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുകയുമായിരുന്നു.
ഒമ്പതു വര്‍ഷം മുമ്പ് കുവൈത്തിലെത്തിയ പ്രതി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ അല്‍ജഹ്‌റായില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അല്‍ജഹ്‌റായിലാണ് 40 കാരന്‍ താമസിച്ചിരുന്നതും. ഇവിടെ നിന്ന് അല്‍ഫര്‍വാനിയയിലും ഖൈതാനിലും എത്തിയാണ് ഇളംപ്രായത്തിലുള്ള ഇരകളെ കെണിയിലാക്കി ഭീഷണിപ്പെടുത്തി പ്രതി പീഡിപ്പിച്ചിരുന്നത്.
പ്രതിയുടെ പീഡനത്തിന് ഇരയായവരെല്ലാം വിദേശികളായിരുന്നു. ഏഴു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള ഈജിപ്തുകാരും ലെബനോനിയും ഇന്ത്യക്കാരനും പാക്കിസ്ഥാനിയും മറ്റു രാജ്യക്കാരും പീഡനത്തിന് ഇരയായിരുന്നു. സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ആള്‍പെരുമാറ്റമില്ലാത്ത കെട്ടിടങ്ങളിലേക്കും കെട്ടിടങ്ങളുടെ ഗോവണികളിലേക്കും കുട്ടികളെ തന്ത്രപൂര്‍വം എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് സ്ഥലംവിടുകയാണ് പ്രതി ചെയ്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News