മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നാല് വമ്പന്‍ സിനികളാണ് പുറത്തിറങ്ങാനിരിക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ ഓരോ മാസവും ഒന്ന് വീതം റിലീസുകളുണ്ടാകുമെന്നാണ് കരുതുന്നത്. സിനിമകളുടെ വിഷേശങ്ങളറിയാം.
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. 2023ലെ ആദ്യ സൂപ്പര്‍ താര റിലീസ് ചിത്രവും കൂടിയാണ് ' നന്‍പകല്‍ നേരത്ത് മയക്കം '. ചിത്രം ജനുവരി 19ന് തിയറ്ററുകളില്‍ എത്തും.
മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ' ക്രിസ്റ്റഫര്‍'. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം അവസാനിച്ച ചിത്രത്തിന്റെ റിലീസ് ഫെബ്രുവരിയില്‍ ഉണ്ടാകും. മമ്മൂട്ടി കേന്ദ്രകഥപാത്രമായി ഒരു മാസ് ആക്ഷന്‍ ചിത്രമാണ് ക്രിസ്റ്റഫര്‍
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കാതല്‍' . തെന്നിന്ത്യന്‍ താരം ജ്യോതിക നാളുകള്‍ക്ക് ശേഷം മലയാള സിനിമയില്‍ തിരികെ എത്തുന്നത് കാതലിന്റെ പ്രത്യേകതയാണ്. ചിത്രീകരണം പൂര്‍ത്തിയായ ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചോടെ കാതല്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മമ്മൂട്ടി സഹതാരമായി തെലുങ്കില്‍ എത്തുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രില്‍ 14 തിയറ്റിറില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.