മലപ്പുറം: രാജ്യത്തെ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം കൈവരിച്ച് മലപ്പുറം ജില്ല.19,32,622 പാസ്പോര്‍ട്ടുകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇന്ത്യയിലെ ആകെ കണക്കെടുത്താല്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 1.13 കോടി മലയാളികള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 35,56,067 എണ്ണവുമായി മുംബെയാണ് ഒന്നാം സ്ഥാനത്ത്.34,63,405പാസ്പോര്‍ട്ട് ഉടമകളുള്ള ബെംഗളൂരുവാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.31.6% പേര്‍ക്ക് കേരളത്തില്‍ പാസ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ തമിഴ്‌നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാള്‍ (8.4ശതമാനം) മുന്നില്‍. 2022 ഡിസംബര്‍ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 9.58 കോടി പാസ്‌പോര്‍ട്ട്ഉടമകളാണുള്ളത്. അടുത്തിടെ ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെയുള്ള പാസ്പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2021-ല്‍നിന്ന് 2022-ലേക്കെത്തുമ്പോള്‍ പാസ്‌പോര്‍ട്ട് ലഭിച്ചവര്‍ ഇരട്ടിയിലധികംകൂടി. റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി. പഠനാവശ്യത്തിന് വിദേശത്ത് പോകാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ്പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവ് വരാന്‍ കാരണം.