Sorry, you need to enable JavaScript to visit this website.

തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രണ്ട് രേഖകള്‍ മതി

കൊച്ചി- തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി പരിഗണിക്കും. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. ഒപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതുക്കിയ നിയമത്തില്‍ ആധാര്‍ കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രണ്ട് രേഖകള്‍ ഹാജരാക്കിയാല്‍ മതി. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിനൊപ്പം സ്‌കൂളിലെയോ കോളേജിലെയോ തിരിച്ചറിയല്‍ രേഖകള്‍, ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും രേഖ നല്‍കിയാല്‍ മതി. 
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച നമ്പര്‍ നല്‍കാം. പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇല്ലാത്തതിനാല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് തത്കാലില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. 
 

Latest News