Sorry, you need to enable JavaScript to visit this website.

കോളജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയില്ല; ചെന്നൈയിലെ മലയാളി വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോഴിക്കോട്- ഹാജര്‍ കുറവാണെന്ന് കാണിച്ച് കോളജ് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ പഠിക്കുന്ന മലയാൡവിദ്യാര്‍ഥി തൂങ്ങി മരിച്ചു.  നടക്കാവിലെ മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. 

ചെന്നൈ എസ്. ആര്‍. എം കോളജിലെ ഒന്നാം വര്‍ഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാര്‍ഥിയായിരുന്നു ആനിഖ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. 

ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കോളജ് അധികൃതര്‍ ആനിഖിനോട് പറഞ്ഞിരുന്നത്രെ. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് കരുതിയ ആനിഖ് അസ്വസ്ഥനായിരുന്നു.  ഡിസംബര്‍ പകുതിയോടെയാണ് ആനിഖ് കോളജില്‍ നിന്ന് കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്. ആസ്ത്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസില്‍ കയറാന്‍ കഴിയാതിരുന്നതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.
 

Latest News