Sorry, you need to enable JavaScript to visit this website.

കനൽക്കുനയിൽ വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങന്റെ കൈ ശസ്ത്രക്രിയയിലൂടെ നീക്കി

സ്ഥിതി ഗുരുതരം

കൊല്ലം-ശാസ്താംകോട്ടയിൽ ചവറു കത്തിച്ച കനൽക്കൂനയിൽ വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോന്നി ഡിവിഷനിൽ നിന്നും അധികൃതരെത്തി കുട്ടിക്കുരങ്ങിനെ കഴിഞ്ഞ ദിവസം ഏറ്റെടുത്തു. കോന്നി ഫോറസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് കുട്ടിക്കുരങ്ങൻ. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയിലൂടെ ഒരു കൈ നീക്കം ചെയ്തു. ശാസ്താംകോട്ട ഡി.ബി കോളജിന് സമീപം കഴിഞ്ഞ ദിവസമാണ് കുരങ്ങിന് അപകടം പറ്റിയത്. ചാമ്പൽക്കൂനയിൽ ഭക്ഷണം തിരഞ്ഞ് കനലിൽ പെടുകയായിരുന്നു. കാലിനും കൈകൾക്കും പരുക്കേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവർത്തകർ മൃഗാശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇൻഫെക്ഷൻ കൂടുതലായതിനാൽ മികച്ച ചികിൽസ വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കോന്നി ഡിവിഷനിൽ വിവരം അറിയിച്ചത്.അതിനിടെ കുട്ടിക്കുരങ്ങന് പൊള്ളലേറ്റിട്ട് ദിവസങ്ങളായെന്നാണ് അറിയുന്നത്. പൊള്ളലിനെ തുടർന്ന് മാംസ ഭാഗങ്ങൾ വെന്തുരുകുകയും അസ്ഥികളും മറ്റും പുറത്തു കാണാവുന്ന നിലയിലുമാണെന്നും കുരങ്ങിനെ പരിചരിച്ചവർ പറയുന്നു.
 

Latest News