Sorry, you need to enable JavaScript to visit this website.

ട്രാവല്‍ മൂഡ് ചിത്രം 'ഉത്തോപ്പിന്റെ യാത്ര' ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി- എസ്. എം. ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്ത്, കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറഞ്ഞു പോകുന്ന 'ഉത്തോപ്പിന്റെ യാത്ര'യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. റിയാസ് പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് നായിക. ഹരിപ്പാടില്‍ നിന്ന് യാത്ര തുടങ്ങി കൊച്ചിയില്‍ അവസാനിക്കുന്ന ട്രാവല്‍ മൂഡ് ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്.

ചിത്രത്തില്‍ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവന്‍ നാരായണന്‍കുട്ടി, ആരോമല്‍ ബി. എസ്, എന്‍. വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിന്‍ എബ്രഹാം ജോണ്‍സണ്‍, ആഷിക്ക് പി. എ, ഷമീര്‍ റഹ്മാന്‍ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫര്‍ സഹനിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. 

സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീഷ് ഫ്രാന്‍സിസ്, ബി. ജി. എം: ധനുഷ് ഹരികുമാര്‍, ഡി. ഐ: ആല്‍വിന്‍ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടര്‍: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടര്‍: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, എഫക്ട്‌സ് ആന്റ് മിക്‌സിങ്: ഷിബിന്‍ സണ്ണി, മാര്‍ക്കറ്റിംങ്: ബി. സി ക്രിയേറ്റീവ്‌സ്, പി. ആര്‍. ഒ: ഹരീഷ് എ. വി, ഡിസൈന്‍: അതുല്‍ കോള്‍ഡ്ബ്രൂ.

Latest News