Read More
റായ്പൂർ - ഓപ്പറേഷൻ തിയറ്ററിനുള്ളിൽനിന്ന് വീഡിയോ പകർത്തി റീൽസ് നിർമിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഢിലെ റായ്പൂരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
സർജിക്കൽ ഉപകരണങ്ങൾ അടക്കം കൈയിലെടുത്ത് വൈ ദിസ് കൊലവെറി ഡി അടക്കമുള്ള ഗാനങ്ങൾക്ക് ചുവട് വെച്ചുള്ളതയാരുന്നു റീൽസ്. തിയറ്ററിന് അകത്ത് വെച്ച് ഷൂസും ചെരിപ്പുകളും ധരിച്ചിരുന്നു ഇവരുടെ ഷൂട്ട് റീൽസ്. ഇവരുടെ പ്രവൃത്തി വിലക്കിയ വാർഡ് ഇൻചാർജിനോട് മോശമായി പെരുമാറിയതായും പരാതി ഉയർന്നിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ദിവസ വേതന ജീവനക്കാരികളായ പുഷ്പ സഹു, തൃപ്തി ദസർ, തേജ് കുമാരി എന്നിവരെയാണ് പിരിച്ചുവിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഹേമന്ദ് ശർമ അറിയിച്ചു. ഫെബ്രുവരി അഞ്ചിനാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്.