(ഷാജഹാൻപൂർ) യു.പി - സ്കൂളിൽ പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു. അപടത്തിൽ ആറു പേർക്ക് പരുക്കേറ്റു. യു.പിയിലെ ഷാജഹാൻപൂരിൽ ജയ്തിപൂരിലെ ഒരു സ്കൂളിൽ ബോർഡ് പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് സംഭവം.
അനുരപ് ഖുശ്വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നീ വിദ്യാർത്ഥികൾ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) എന്ന കുട്ടി ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അഡീഷണൽ എസ്.പി (സിറ്റി) സഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.