ലഖ്‌നൗ - യു.പിയിലെ പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഓപറേഷൻ താമര സജീവമായിരിക്കെ സമാജ്‌വാദി നേതാവും പാർട്ടി ചീഫ് വിപ്പുമായ മനോജ് പാണ്ഡെ രാജിവെച്ചു. യു.പി നിയമസഭയിൽ ബി.ജെ.പിക്ക് ഏഴും എസ്.പിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയാണുള്ളത്. ഇതിനിടെ, എട്ടാമത്തെ സ്ഥാനാർത്ഥിയായി ബി.ജെ.പി മുൻ എസ്. പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിച്ച് വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്.
സമാജ് വാദി പാർട്ടിയിലെ പത്തോളം എം.എൽ.എമാർ ബിജെപിക്കൊപ്പമാണെന്നാണ് അവരുടെ അവകാശവാദം. ഈ സാഹചര്യത്തിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽനിന്ന് ഇന്നലെ എട്ട് എം.എൽ.എമാർ വിട്ടുനിന്നതിന് പിന്നാലെയാണ് ചീഫ് വിപ്പിന്റെ രാജി. ഇന്ന് രാവിലെ ഒൻപതിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലിന് സമാപിക്കും.