കോഴിക്കോട് - പ്രമാദമായ ഗെയിൽ കേസിൽ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പിണറായി സർക്കാർ ഇരകൾക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
വിശദാംശങ്ങൾ താഴെ:
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
1-11-17ന് കോഴിക്കോട് ജില്ലായിലെ മുക്കത്തിനടുത്ത എരഞ്ഞിമാവിൽ വച്ച് ഗെയിൽ ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മാരകായുധം ഉപയോഗിച്ച് മർദ്ദിച്ച് പരുക്കേൽപ്പിച്ച് ജീപ്പ് തകർത്തുവെന്നായിരുന്നു മുക്കം പോലീസിന്റെ കേസ്. തങ്ങളുടെ ഭൂമി കടന്നാക്രമിച്ച് പോലീസ് ഇരകളെ ക്രൂരമായി വേട്ടയാടിയതിനെതിരെയുണ്ടായ ജനകീയ ചെറുത്തുനിൽപ്പിനെതിരെയായിരുന്നു പോലീസ് ഭീകരമായ വകുപ്പുകൾ ചുമത്തി 21 പേർക്കെതിരെ വധശ്രമ കുറ്റം അടക്കം ചുമത്തി കേസെടുത്തത്.
ഈ കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോഴിക്കോട് 2 അസി.സെഷൻസ് കോടതി ജഡ്ജി ലീന റഷീദ് വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ. സി.ടി അഹമ്മദ്കുട്ടി ചെറുവാടി കോടതിയിൽ ഹാജരായി.
22 പേർക്കെതിരെ ഐ.പി.സി 308 വകുപ്പുകൾ അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു പോലിസ് കുറ്റപത്രം സമർപ്പിച്ചത്. ഒരു പ്രതി വിദേശത്തായതിനാൽ വിചാരണ നേരിട്ടില്ല. വിചാരണ നേരിട്ട 21 പേരെയും കോടതി വെറുതെ വിട്ടു. പോലീസ് അറസ്റ്റ് ചെയ്ത് മുഴുവൻ പ്രതികളും 20 ദിവസത്തോളം റിമാൻൻഡിൽ കഴിഞ്ഞിരുന്നു.