മലപ്പുറം - മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. 'ബംഗാളിലല്ലേ? അടിപിടി തുടങ്ങിയോ?' എന്ന് എല്ലാവരും എന്നോട് ചോദിക്കും: ഞാനവരോട് പറയും, ഇരുകക്ഷികളെയും പിണക്കാത്ത കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രമാണ് ബംഗാളിൽ ഞാൻ പ്രയോഗിക്കുന്നതെന്ന്- ഗവർണർ ആനന്ദബോസ് പറഞ്ഞു. മലപ്പുറത്ത് കർഷകശ്രീ പുരസ്‌കാരച്ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ പ്രതികരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമാണിപ്പോൾ ബംഗാളിൽ പ്രയോഗിക്കുന്നത്. അത് സാക്ഷാൽ ശ്രീകൃഷ്ണന്റെ തന്ത്രമാണ്. അത് രണ്ടും ഒന്നാകുന്നത് എങ്ങനെയെന്ന് പറയാം. ഒരിക്കൽ നാരദൻ ശ്രീകൃഷ്‌ന്റെ അടുത്ത് ഒരു പാരിജാതപ്പൂവ് കൊടുത്തു. ഇത് നിന്റെ പ്രിയ പത്‌നിക്ക് കൊടുക്കണം. പിന്നെ നിങ്ങൾക്ക് അറിയാമല്ലോ... അപ്പോഴാണ് രണ്ടു പേരെയും പിണക്കാത്ത രീതിയിൽ പ്രശ്‌നം പരിഹരിക്കുന്ന കുഞ്ഞാലിക്കുട്ടി ശൈലി ഗവർണർ എന്ന നിലയിൽ ഇന്ന് സ്വീകരിക്കുന്നതെന്നായിരുന്നു ആനന്ദബോസ് പറഞ്ഞത്. ദ ഇംപോർട്ടൻസ് ഓഫ് ബിയിങ് ഏണസ്റ്റ് എന്ന ലോകപ്രശസ്തമായ ഒരു കൃതിയുണ്ട്. ദ ഇംപോർട്ടൻസ് ഓഫ് ബിയിങ് കുഞ്ഞാലിക്കുട്ടി എന്നത് ബംഗാളിലും പ്രസക്തമാണ് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ബംഗാളിൽ സർക്കാറും ഗവർണറും തമ്മിലുള്ള പോര് നിർത്തിരിക്കുകയാണ്. അവിടെ ഇപ്പോൾ പ്രശ്‌നമില്ലെങ്കിൽ അതിന്റെ കാരണം...ഞങ്ങളുടെ ഈ കീരിയും പാമ്പും കളിയും നിർത്തി. പിന്നെ എന്തെങ്കിലും ഒരു കളി വേണ്ടേ. ഇപ്പോൾ ടോം ആൻഡ് ജറിയാക്കി മാറ്റി. പിന്നെ ചിലപ്പോൾ ബജറ്റിന്റെ സമയത്തൊക്കെ ഞങ്ങൾ കീരിയും പാമ്പും കളിച്ചെന്നിരിക്കുമെന്നും ആനന്ദബോസ് ചൂണ്ടിക്കാട്ടി.