ന്യൂഡൽഹി - ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്‌കൂൾ രേഖകളിൽ അമ്മയുടേയും അച്ഛന്റേയും സ്ഥാനമോ പേരോ ഇല്ലാതാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വിധി.
സ്‌കൂൾ രേഖകളിൽ കുട്ടിയുടെ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാൻ അമ്മയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ പിതാവെന്ന നിലയിൽ സ്‌കൂൾ രേഖകളിൽ തന്റെ പേര് ചേർക്കണമെന്ന ആവശ്യവുമായി ഒരു കുട്ടിയുടെ പിതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സ്‌കൂൾ രേഖകളിൽ രണ്ട് മാതാപിതാക്കളുടെയും പേരുകൾ ചേർക്കാനും രണ്ടാഴ്ചയ്ക്കുള്ളിൽ തിരുത്തൽ നടപടി സ്വീകരിക്കാനും കോടതി സ്‌കൂളിനോട് നിർദേശിച്ചു. 2015ൽ വിവാഹമോചനം നേടിയെങ്കിലും രക്ഷാകർത്താവെന്ന നിലയിൽ പിതാവിന്റെ സ്ഥാനം നിലനില്ക്കുന്നുവെന്നും അതേപോലെ മാതാവിന്റെ പേരും നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.