ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ 17 കാരി സഹോദരിക്ക് നേരെ 15 വയസുകാരന്‍ വെടിവെച്ചു. പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മാതാപിതാക്കളെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഗാസിയാബാദിലെ വീട്ടിനുള്ളില്‍ വെച്ചാണ് 17 വയസ്സായ പെണ്‍കുട്ടിയെ ഇളയ സഹോദരന്‍ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്‌കൂട്ടറുകളിലെത്തിയ അജ്ഞാതരായ അക്രമികളാണ് പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് കുടുംബം ആദ്യം പറഞ്ഞതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതേക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സഹോദരനെ ചോദ്യം ചെയ്തപ്പോള്‍ വീടിനുള്ളില്‍ വെച്ച് വെടിവെച്ചതായി സമ്മതിച്ചു- പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)