Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു; ഫയല്‍ കൈമാറാന്‍ ഫോണ്‍ കുലുക്കിയാല്‍ മതി

ന്യൂദല്‍ഹി-ഉപോയക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്‌സാപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. വാട്‌സാപ്പില്‍നിന്ന് വാട്‌സാപ്പിലേക്ക് ഫയലുകള്‍ കൈമാറാന്‍ ഫോണുകള്‍ കുലുക്കിയാല്‍ മതിയാകും. വരാനിരിക്കുന്ന  അപ്‌ഡേറ്റില്‍ ഈ പുതിയ ഫയല്‍ ഷെയറിംഗ് ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തുള്ള രണ്ട് ഫോണുകള്‍ തമ്മില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആപ്പിള്‍ ഐഫോണിലുള്ള ഫീച്ചറാണ് എയര്‍ഡ്രോപ്പ്എസ്‌ക്യു. ഇന്റര്‍നെറ്റില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലാണെങ്കില്‍  വൈഫൈയുമായി കണക്റ്റാണെങ്കില്‍ 'നിയര്‍ബൈ ഷെയര്‍' എന്ന ആപ്പുപയോഗിച്ച് ഫോണുകള്‍ തമ്മിലുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ സാധ്യമാണ്. ഇത്തരത്തിലുള്ള ഫീച്ചറാണ് വാട്‌സാപ്പും അവതരിപ്പിക്കുന്നത്.
അടുത്തടുത്തുള്ള രണ്ട് ഫോണുകളിലെ ഫയലുകള്‍ പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പില്‍ ഉടന്‍ വന്നേക്കുമെന്നാണ് വാട്‌സാപ്പിലെ പുതുമകള്‍ മുന്‍കൂട്ടി അറിയിക്കുന്ന വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട്. തുടക്കത്തില്‍ എല്ലാ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേറ്റ് ലഭ്യമാവില്ല. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റ (അപ്‌ഡേറ്റ് 2.24.2.20) പതിപ്പുള്ളവരില്‍ ഇത് തുടക്കത്തില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു

അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം


 

Latest News