Sorry, you need to enable JavaScript to visit this website.

VIDEO വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഒരാള്‍ പുറത്തിറങ്ങി, അയാളാണ് ജീവന്‍ രക്ഷിച്ചതെന്ന് യാത്രക്കാര്‍

മെക്സിക്കോ സിറ്റി- മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനാത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരില്‍ ഒരാള്‍ വിമാനത്തിന്റെ ചിറികിലൂടെ നടന്നു. സുരക്ഷിതനായി വിമാനത്തില്‍ തിരികെ കയറിയ യാത്രക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം, ഇങ്ങനെ സാഹസികത കാണിച്ച ഇയാളാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് സഹയാത്രികര്‍ പറയുന്നു.

ടേക്ക് ഓഫിനായി തയാറെടുത്തിരുന്ന  വിമാനത്തിന്റെ ചിറകിലൂടെ യാത്രക്കാരൻ പുറത്തേക്ക് നടന്നുവെന്നും ഇയാളെ പോലീസിന് കൈമാറിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് വെന്റിലേഷനോ വെള്ളമോ ഇല്ലാതെ കുടുങ്ങിയ തങ്ങളുടെ ജീവന്‍ രക്ഷിച്ചത് ഇയാളാണെന്ന് യാത്രക്കാര്‍ ഒന്നടങ്കം പറയുന്നു.


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു

അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം


ഗ്വാട്ടിമാലയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്ന് ചിറകിലുടെ നടന്നുവെന്നും വിമാനത്തെയോ യാത്രക്കാരെയോ ബാധിക്കാതെ വീണ്ടും ക്യാബിനിലേക്ക് പ്രവേശിച്ചുവെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങള്‍ക്ക് അനുസൃതമായി ഇയാള്‍ സ്വയം അധികൃതര്‍ മുമ്പാകെ കീഴടങ്ങിയെന്നും പ്രസ്താവനയില്‍ പറയുന്നു.
യാത്രക്കാരനെ പിന്തുണച്ച് ഗ്വാട്ടിമാലയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിലെ 77 യാത്രക്കാരെങ്കിലും നോട്ട്ബുക്ക് പേപ്പറില്‍ കൈകൊണ്ട് എഴുതിയ പ്രസ്താവനയില്‍ ഒപ്പിട്ടു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിമാനത്തിന്റെ കാലതാമസവും വായുവിന്റെ അഭാവവും യാത്രക്കാരുടെ ആരോഗ്യത്തെ അപകടപ്പെടുത്തിലാക്കിയിരുന്നുവെന്നു  അദ്ദേഹം തങ്ങളുടെ ജീവന്‍ രക്ഷിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Latest News