മസ്‌കത്ത്- ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ തൊഴില്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതിന് 20 ലേറെ പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ ഏര്‍പ്പെട്ട അനധികൃത വില്‍പനകളും മറ്റും കണ്ടെത്തുന്നതിനാണ് മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും റോയല്‍ ഒമാന്‍ പോലീസിന്റെയും പിന്തുണയോടെ തൊഴില്‍ മന്ത്രാലയത്തിലെ
സംയുക്ത പരിശോധനാ സംഘം റെയ്ഡ് നടത്തിയത്. സീബില്‍ നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിന് 22 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ സിനാവിലെ വീട്ടില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ചതിന് മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
സിനാവിലെ ഒരു വീട്ടില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ച ഏഷ്യന്‍ പൗരനെയാണ് നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മോഷ്ടിച്ച വസ്തുക്കള്‍ നീക്കം ചെയ്ത മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു.
ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു
അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം