ഇസ്‌ലാമാബാദ് - പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലികിന്റെ മൂന്നാം വിവാഹത്തിൽ മുൻ ഭാര്യയും ഇന്ത്യയുടെ മുൻ ടെന്നീസ് ഇതിഹാസവുമായ സാനിയ മിർസയെ അഭിനന്ദിച്ച് പാക് സമൂഹമാധ്യമങ്ങൾ.
വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
ശുഹൈബ് മാലിക് നടിയും ടെലിവിഷൻ താരവുമായ സനാ ജാവേദിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് സാനിയ മിർസയെ പുകഴ്ത്തി രണ്ടാംദിവസവും സമൂഹമാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങൾ നിറയുന്നത്. ശുഹൈബ് മാലിക്കിന്റെ ഇൻസ്റ്റ പോസ്റ്റിൽ അടക്കം സാനിയയെ പിന്തുണച്ച് നിരവധി പേരാണ് പ്രതികരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സാനിയയെ പോലെ ധീരയും കരുത്തയും വിശ്വസ്തയുമായ ഒരു സ്ത്രീയെ മാലിക്ക് അർഹിച്ചിരുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണങ്ങൾ. വിവാഹമോചനത്തോടും ശുഹൈബിന്റെ പുനർവിവാഹത്തോടും സാനിയ പ്രതികരിച്ച രീതിയെയും പാക് ആരാധകർ പുകഴ്ത്തി. ഒരു പ്രശ്‌നമോ നാടകീയതയോ സൃഷ്ടിക്കാതെയും ഒരു വാർത്താസമ്മേളനം പോലും വിളിച്ച് മുൻ ഭർത്താവിനെതിരെ ആരോപണങ്ങളോ ദുരാരോപണങ്ങളോ ഉന്നയിക്കാതെ മാലിക്കിന് പുതിയ ജീവിതത്തിൽ എല്ലാവിധ ആശംസകളും നേർന്ന സാനിയ ഒരു മാതൃകയാണെന്നും പലരും പ്രശംസിച്ചു. സ്വകാര്യതകൾ സംരക്ഷിക്കാനും അഭ്യൂഹങ്ങൾ വെടിയാനുമുള്ള സാനിയയുടെ ആഹ്വാനവും പലരും അവരിലെ ഇരുത്തംവന്ന സ്ത്രീത്വത്തെയാണ് പ്രതിഫലിപ്പിച്ചതെന്ന് അഭിപ്രായപ്പെട്ടു.
വായിക്കുക...
'അഞ്ചല്ല, 500 പെൺകുട്ടികളെ ഇഷ്ടമാണ്'; ശുഹൈബ് മാലികിന്റെ വാക്കുകൾ വൈറൽ, ശുഹൈബിന്റെ വീട്ടുകാർക്കും ഇഷ്ടം സാനിയയെ
ഒരുപാട് നീറുന്ന നോവുകളുണ്ടായിട്ടും അതൊന്നും കുത്തി മണപ്പിക്കാതെ വളരെ പക്വമായ ഇടപെടലും ചിന്തിപ്പിക്കുന്ന പോസ്റ്റുകളുമാണ് സാനിയയിൽനിന്നും ഉണ്ടായത്. സാനിയ ഒരു ലോകോത്തര കായിക താരം മാത്രമല്ല, മറിച്ച് ഉയർന്ന നിലവാരം പുലർത്തിയ, മൂല്യബോധമുള്ള ഒരു സ്ത്രീയാണെന്നും പലരും സാക്ഷ്യപ്പെടുത്തി. വളരെ മാന്യവും കുലീനവുമായ പെരുമാറ്റത്തിലൂടെ സാനിയ എല്ലാവരുടെയും മനസ്സിലും പ്രാർത്ഥനയിലും ഇടം തേടിയെന്നും പല ആരാധകരും വെളിപ്പെടുത്തി. അവർക്കും കുഞ്ഞിനും കൂടുതൽ നന്മ നിറഞ്ഞ ജീവിതവും പലരും ആശംസിച്ചു.
എന്നാൽ, ശുഹൈബിനെ പോലെ ലക്കുംലഗാനമിമല്ലാത്ത ബന്ധങ്ങളുമായി പോകുന്നവർക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമുണ്ട്. ഇന്ത്യക്കാരിയായിരുന്നിട്ടും രാഷ്ട്രീയപരമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പോലും വകവയ്ക്കാതെ ലക്ഷക്കണക്കിന് ആളുകളുടെ വെറുപ്പ് സമ്പാദിച്ചാണ് സാനിയ ശുഹൈബിനെ വിവാഹം ചെയ്തത്. ഒരു വിഡ്ഢിയെ വിവാഹം ചെയ്യാനാണോ ഇത്തരമൊരു ധീരത പ്രണയത്തിൽ കാണിച്ചതെന്നും പ്രതികരണങ്ങളുണ്ട്. എന്തിനാണ് ഇതുപോലൊരുത്തനെ സാനിയ സ്വീകരിച്ചതെന്നും വഴിവിട്ട ഇത്തരക്കാർക്ക് നല്ല പോലെ പെരുമാറാത്തതിന്റെ പ്രശ്‌നങ്ങളാണെന്നും മറ്റൊരാൾ കുറിച്ചു.
വായിക്കുക...