ഹൈദരാബാദ്- ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രഭാസും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ 'സലാര്‍' ഒടുവില്‍ റിലീസായി. 270 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. ശ്രുതി ഹാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പ്രതിഭാധനരായ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പ്രഭാസ് അവതരിപ്പിച്ച ദേവയുടെ ഉറ്റസുഹൃത്തായ വരദരാജ മാന്നാര്‍ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ നാലു കോടി രൂപ പ്രതിഫലം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുന്‍നിര നായികയായ ശ്രുതി ഹാസന്‍ തന്റെ ശ്രദ്ധേയമായ അഭിനയത്തിന് എട്ട് കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.
സുപ്രധാന വേഷമിട്ട ജഗപതി ബാബുവും പൃഥ്വിരാജിന് തുല്യമായി നാല് കോടി രൂപയാണ് പ്രതിഫലം കൈപറ്റിയത്.
ഏറെ കാലമായി പ്രഭാസ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് സലാര്‍. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത് മലയാളി പ്രേക്ഷകരെയും ആവേശത്തിലാക്കി.
പ്രശാന്ത് നീലിന്റെ മുന്‍ചിത്രങ്ങളുടെ ചുവടുപിടിച്ച് പാന്‍ ഇന്ത്യന്‍ സിനിമ എന്ന ലേബല്‍ സലാറിന് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സാക്ഷാല്‍ ഷാരൂഖ് ഖാന്റെ ഡങ്കിയുമായാണ് സലാര്‍ ഏറ്റുമുട്ടുന്നത്. ഏതായാലും പ്രതീക്ഷകള്‍ക്കൊത്ത സിനിമ തന്നെയാണ് സലാര്‍ എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.